Mon, 20 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dubai Coast

ദുബായി തീരത്ത് കുവൈറ്റിന്‍റെ എണ്ണക്കപ്പലിനു നേരെ ആക്രമണം

ദുബായി: ദുബായി തീരത്ത് കുവൈറ്റിന്‍റെ ഓയിൽ ടാങ്കറിനു നേരെ ആക്രമണം. തീരത്ത് നങ്കൂരമിട്ടിരുന്ന അൽ സാൽമി എന്ന കൂറ്റൻ ക്രൂഡ് ഓയിൽ കപ്പലാണ് ആക്രമണത്തിനിരയായത്. കപ്പലിൽ ഉണ്ടായിരുന്ന 24 ജീവനക്കാരും സുരക്ഷിതരാണ്.

ആക്രമണത്തിൽ കപ്പലിന്‍റെ ഹാൾ പൂർണമായും തകർന്നു. കുവൈറ്റ് പെട്രോളിയം കോർപറേഷന്‍റെ ഉടമസ്ഥതയിലുള്ളതാണ് കപ്പൽ. വിഎൽസിസി ഗണത്തിൽപ്പെട്ട കപ്പലിൽ എട്ടു ലക്ഷം ബാരൽ എണ്ണയാണ് ഉണ്ടായിരുന്നത്.

അതേസമയം, തീരത്ത് എണ്ണ ചോർച്ചയ്ക്ക് സാധ്യതയുണ്ടെന്നും വേണ്ട നടപടികൾ സ്വീകരിക്കുന്നതായും അധികൃതർ അറിയിച്ചു.

Latest News

Corehub Up